2023, മേയ് 9

sanga kaalam


ഭൂമിയെ  അഞ്ചു  തിണകൾ  ആയി തരംതിരിച്ചു 

ഐന്തനികൾ 

1  മരുതം  2  മുല്ലൈ  3 കുറിഞ്ഞി  4 പാലൈ   5 നെയ്തൽ 

മരുതം ഫലഭൂയിഷ്ടമായ നദി തീരങ്ങൾ ആയിരുന്നുഇവിടുള്ളവർ കർഷകർ ആയതു കൊണ്ട് അവരെ ഉഴവർ എന്ന് വിളിച്ചു .

2  മുല്ലൈ പുൽമേടുകളും കുറ്റിക്കാടുകളും ഉള്ള പ്രദേശം .ഇവിടെ കൃഷിക്ക് യോജിച്ച ഭൂമി അല്ലാത്തത് കാരണം ആടുമാടുകളെ മേയ്ച്ചു  ജീവിതവൃത്തി കഴിച്ചിരുന്നു.

കുറിഞ്ഞി മലകൾ നിറഞ്ഞ കാട്ടുപ്രദേശം കുറവർ ഏഴിനാർ വില്ലവർ തുടങ്ങിയ ജനവിഭാഗം ഇവിടെ  താമസിച്ചിരുന്നു .

പാലെനിലങ്ങൾ മഴകുറഞ്ഞ മരുപ്രദേശങ്ങൾ ,മഴവർ ,മറവർ തുടങ്ങിയ ജനവിഭാഗം കൃഷിയും കാലിവളർത്തലും അസാധ്യവുമായ ഇവിടെ കൊള്ളക്കാരും പിടിച്ചുപറിക്കാരും ആയി.

നെയ്തൽ സമുദ്രതീരം മീൻപിടിച്ചും ഉപ്പുണ്ടാക്കിയും ഇവിടെ ജനങ്ങൾ ജീവിച്ചിരുന്നു.
  
മുല്ലൈതിനയിലെ  ജനങ്ങളെ ആയന്മാർ എന്ന് വിളിച്ചിരുന്നു  ഇവരുടെ നാട്ടുകൂട്ടത്തലവന്മാരെ കുറുമ്പൊറൈ നാടൻ എന്ന് പേരുണ്ടായിരുന്നു. ചെറിയ കുന്നുകളോട് കൂടിയ മലയോരത്തിന്റെ രാജ്യത്തെ പാണ്ടിനാട്  എന്ന് വിളിച്ചിരുന്ന ഇവരുടെ തലസ്ഥാനം മുല്ലൈതിനയിൽ പെട്ട മധുരൈ ആയിരുന്നു.

മരുതംതിണൈ ജീവിച്ചിരുന്നവരെ വെള്ളാളന്മാരെന്നു വിളിച്ചിരുന്നു , നാട്ടുതലവനെ ഉഉരൽ  എന്നാണ് വിളിച്ചിരുന്നത് , വളമുള്ള നിലങ്ങളുടെ നായകൻ എന്ന അർഥത്തിൽ ചോഴൽ എന്ന പേര് വന്നു . ചോഴന്റെ ആസ്ഥാനം മരുതംതിണയിൽ ഉള്ള ഉറൈയുർ  (തിരുച്ചിറപ്പള്ളി)ആയിരുന്നു.

നെയ്തൽ പ്രദേശത്തെ മൂപ്പരായിരുന്നു ചേരന്മാർ , ചേർപ്പ് എന്നൊക്കെ നെയ്തലപ്രദേശത്തെ പറഞ്ഞിരുന്നു . ഭരതർ (പരവർ ) അന്ന് ഇവിടത്തെ ജനങ്ങൾ . വഞ്ചിമുരുർ  / കരൂർ ആയിരുന്നു തലസ്ഥാനം.മധ്യകേരളവും ,തമിഴ്‌നാട്ടിലെ കൊങ്കുനാടും ആയിരുന്നു ചേരസാമ്രാജ്യം .ഇവിടെ മുരുർ എന്നാൽ പഴയ നഗരം എന്ന്  കരുവൂര് എന്നാൽ പുതിയ നഗര എന്നും അർഥം ഉണ്ടായിരുന്നു.

ചേര രാജാവിനെ പൊറയ്ൻ (ഇരുമ്പൊറയ്ൻ ) എന്ന് വിളിച്ചിരുന്നു , പൊറനാടുള്ള (പാലക്കാട്)രാജകുമാരിയെ വിവാഹം ചെയ്തത് കൊണ്ടാണ് ഇങ്ങനെ  പേര് വന്നത്..

ഉതിയൻ ചേരലാതൻ മരുതംതിണയിൽ പെട്ട  കേരളത്തിലെ പുരാതന തുറമുഖങ്ങളായിരുന്ന വയസ്ക്കര (കോട്ടയം ജില്ല) കടപ്ര (പത്തനംതിട്ട ജില്ല)വാഴപ്പള്ളി (ചങ്ങനാശ്ശേരിക്കു സമീപം) നക്കഡ ( തിരുവല്ലയ്ക്കു സമീപം) എന്നിവ ആക്രമിച്ചു കിഴടക്കി 
നെയ്തലിനോട് ചേർത്തു .

 സംഘകാലം : 'സംഘകൃതി'കളില്‍ നിന്നാണ് കേരളത്തിന്റെ ഗതകാലചരിത്രം അല്പമെങ്കിലും ലഭിക്കുന്നത്. ക്രിസ്തുവര്‍ഷത്തിന്റെ ആദ്യശതകത്തില്‍ (കാലത്തെപ്പറ്റി തര്‍ക്കം ഉണ്ട്) മധുര കേന്ദ്രമായി നിലനിന്നിരുന്ന കവിസദസ് ആണ് 'സംഘം'. ഈ കാലത്ത് രചിച്ച തോല്‍കാപ്പിയംഎടുത്തൊകൈപത്തുപാട്ട്പതിറ്റുപ്പത്ത്അകനാനൂറ്പുറനാനൂറ് തുടങ്ങിയ കൃതികളില്‍ നിന്ന് കേരളത്തിന്റെ അന്നത്തെ സാമൂഹ്യരാഷ്ട്രീയ പശ്ചാത്തലം ലഭിക്കുന്നു. പാണ്ഡ്യചോളചേരശക്തികളായിരുന്നു അന്നത്തെ പ്രബലര്‍ .

വേണാട്കര്‍ക്കനാട്കുട്ടനാട്കൂടനാണ്പുഴനാട് എന്നീ നാടുകളായിരുന്നു അന്നത്തെ കേരളം. ഇതില്‍ തെക്കന്‍ പ്രദേശങ്ങള്‍ 'ആയ്രാജാക്കന്മാരുംവടക്കന്‍ പ്രദേശങ്ങള്‍ ഏഴിമല രാജാക്കന്മാരുംമധ്യഭാഗത്ത് 'ചേര'രാജാക്കന്മാരും ഭരിച്ചിരുന്നു. ക്രമേണ മറ്റ് രാജാക്കന്മാരെ തോല്പിച്ച് ചേരന്മാര്‍ സാമ്രാജ്യം സ്ഥാപിച്ചു.
വേണാട് (കൊല്ലംകൊട്ടാരക്കരചിറയിന്‍കീഴ്തിരുവനന്തപുരംനെടുമങ്ങാട്)ഓടനാട് (കരുനാഗപ്പള്ളിമാവേലിക്കരകാര്‍ത്തികപ്പള്ളി)നന്‍ഷ്ടൈനാട് (ചങ്ങനാശ്ശേരിതിരുവല്ല)മുത്തനാട് (കോട്ടയം)വെമ്പൊലിനാട് (വൈക്കംമീനച്ചല്‍)കീഴ്മലൈനാട് (തൊടുപുഴമൂവാറ്റുപുഴ)കാല്‍ക്കരൈനാട് 
(തൃക്കാക്കരയും സമീപപ്രദേശങ്ങളും)നെടുംപുറൈയ്യൂര്‍നാട് (തലപ്പള്ളി,പാലക്കാട് ചിറ്റൂര്‍)വള്ളുവനാട് (പൊന്നാനിപെരുന്തല്‍മണ്ണതിരൂര്‍)ഏറാള്‍നാട് (ഏറനാട് പ്രദേശങ്ങള്‍)പോളനാട് (കോഴിക്കോട്)കുറുംപുറൈനാട് അഥവാ കുറുമ്പ്രനാട് (കൊയിലാണ്ടിയും തെക്കന്‍ വയനാട്)കോലത്തുനാട് (കണ്ണൂര്‍കാസര്‍ഗോഡ്)പുറൈകീഴാനാട് (വടക്കേ വയനാട് ഗൂഡല്ലൂര്‍) എന്നീ നാടുകളായിരുന്നു കുലശേഖര ഭരണത്തിലെ സ്ഥലങ്ങള്‍.
പതിനൊന്നാം നൂറ്റാണ്ടില്‍ ചോരചോള യുദ്ധകാലത്തെ തുടര്‍ന്ന് ചേരശക്തി തകര്‍ന്നു..