2018, ഒക്ടോ 28

പൂജയുടെ പൊരുള്‍


പൂജയുടെ പൊരുൾ 









പുരാണമതഗ്രന്ഥങ്ങള്‍ വിവരിക്കുന്ന രീതിയില്‍ അഞ്ച് ക്രമമായി പഞ്ചോപചാരംപത്ത് ആയി ദശോപചാരംപതിനാറു് ആയി ഷഡോപചാരം മുതല്‍ നൂറ്റിയെട്ട് തരം ഉപചാരക്രമങ്ങള്‍ വിവരിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ ഇവിടെ പ്രതിപാദിക്കുന്ന ഷഡോപചാരം ആണ് സര്‍വ്വസാധാരണയായി ആചിരിച്ചു പോരുന്നതും ദൈനംദിന ഈശ്വരാരാധനക്രമമായ ഷഡോപചാരപൂജയില്‍ പതിനാറ് പടികളാണുള്ളത്. സമയവും സന്ദര്‍ഭവും അനുസരിച്ചും വ്യക്തിഹിതമനുസരിച്ചും ഇതില്‍ മാറ്റങ്ങള്‍ സംഭവിക്കാമെങ്കിലും താഴെ കൊടുത്തിരിക്കുന്ന ക്രമത്തിലാണ് അതു് ആചരിച്ചു പോരുന്നത്

ആചാരക്രമം

01. ആവാഹനം - ക്ഷണിക്കുക
02. ആസനം - ഇരിപ്പിടം നല്‍കുക
03. പദ്യം - പാദസ്നാനം
04. അര്‍ഘ്യം - കൈ കഴുകാന്‍ ജലം
05. ആചമനം - ചുണ്ടു് നനക്കാന്‍ തെളിഞ്ഞ ജലം
06. സ്നാനം - കുളി
07. വസ്ത്രം - ശരീരം പൊതിയുക
08. യജ്ഞോപവീതം - പൂണൂല്‍ ധരിപ്പിക്കുക
09. ഗന്ധം - ചന്ദനലേപനം
10. പുഷ്പം - പൂവിടീല്‍
11. ധൂപം - ചന്ദനത്തിരി
12. ദീപം - വിളക്കു കൊളുത്തല്‍
13. നൈവേദ്യം - ഭക്ഷണം
14. താമ്പൂലം - വെറ്റയും പാക്കും
15. നീരാജനം - കര്‍പ്പൂരം
16. ആത്മപ്രദക്ഷിണനമസ്ക്കാരം - സാഷ്ടാഗപ്രണാമം
01. ആവാഹനം:

(മൂലാധാരത്തിൽ സ്ഥിതി ചെയ്യുന്ന ജീവചൈതന്യത്തിലെരംശം സങ്കൽപശക്തിയാൽ പ്രണവ ജപത്തോട്കൂടി സുഷുമ്ന നാഡിവഴി വിഗ്രഹത്തിൽ സമർപ്പിക്കുന്നു )
മുന്നിലിരിക്കുന്ന പ്രതിമയിലോ പടത്തിലോ ഈശ്വരചൈതന്യമുണ്ടെന്ന് സങ്കല്പിച്ച്  മാധ്യമം വഴി ഈശ്വരനു പ്രാര്‍ത്ഥന അര്‍പ്പിക്കുന്നു. പ്രാര്‍ത്ഥന ഈശ്വരന്‍ സ്വീകരിക്കുന്നുവെന്നും അതു വഴി അനുഗ്രഹങ്ങള്‍ ചൊരിയുന്നുവെന്നും വിശ്വസിക്കുന്നു.
02. ആസനം/സിംഹാസനം

സര്‍വ്വജീവചരാചരങ്ങള്‍ക്കും അധിപനായ ഈശ്വരനു അവനവന്റെ നിലയില്‍ ഇരിക്കാന്‍ പീഠം ഒരുക്കി അതില്‍ ഈശ്വരന്‍ വന്ന് ഉപവിഷ്ഠനാവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
03. പദ്യം

വാഹന സൗകര്യമൊന്നുമില്ലാതിരുന്ന മനുഷ്യന്‍ കാല്‍നടയായി യാത്രചെയ്തിരുന്ന കാലത്ത് ഉത്ഭവിച്ച  ആചാരപ്രകാരം ഈശ്വര ചൈതന്യത്തിനു മനുഷ്യരൂപം സങ്കല്‍പ്പിച്ച് മുന്നിലെത്തിയ വിശിഷ്ഠ വ്യക്തിയെ ബഹുമാനസൂചകമായ് കാല്‍ കഴുകി സ്വീകരിക്കുന്നു.

04. അര്‍ഘ്യം
ആരാധിക്കുന്നവര്‍ നല്‍കുന്നവ സ്വീകരിക്കുന്നതിന് ഒരുക്കമായി കൈ കഴുകാന്‍ ജലം നല്‍കുന്നു.
05. ആചമനം‍

ബാഹ്യമായി ശുദ്ധിയാവാന്‍ കുളിക്കുന്നത് പോലെ മൂന്നു പ്രാവശ്യം മന്ത്രജപത്തോടൊപ്പം ജലം കൊണ്ട് ചുണ്ട് നനച്ച് ഉള്ളം ശുദ്ധിവരുത്തുന്നത് പോലെ ആഗതനായ ദൈവത്തിന് ജലം അര്‍പ്പിക്കുന്നു.
06. സ്നാനം

വിഗ്രഹത്തിനെ ഗംഗാജലംപാല്‍തേന്‍പനിനീര്‍ എന്നിവ കൊണ്ട് കുളിപ്പിക്കുന്നു.
07. വസ്ത്രം

വിഗ്രഹത്തെ അണിയിച്ചൊരുക്കുന്നു.
08. യജ്ഞോപവീതം

വിഗ്രഹത്തിനെ പൂണുനൂല്‍ ധരിപ്പിക്കുന്നു.
09. ഗന്ധകം

അണിയിച്ചൊരുക്കല്‍. കുളിര്‍മ്മ നല്‍കാന്‍ ചന്ദനം പൂശിതിലകം അണിയിച്ച്ആഭരണങ്ങളണിയിച്ച്.
10. പുഷ്പാര്‍ച്ചന

സ്നേഹഭക്തി ബഹുമാനാദരവോടെ ഈശ്വര നാമങ്ങള്‍ ഉരുവിട്ട് കൊണ്ട് പുഷ്പമെടുത്ത് ആദ്യം നെഞ്ചോട് ചേര്‍ത്തു ഈശ്വരനെ മനസ്സില്‍ ധ്യാനിച്ച് ഈശ്വരന്റെ പാദത്തില്‍ അര്‍പ്പിച്ചു ഇവ സ്വീകരിച്ചു സര്‍വ്വദോഷങ്ങളും അകറ്റുവാന്‍ ദൈവത്തോടു അഭ്യര്‍ത്ഥിക്കുന്നു.
11. ധൂപം

സുഗന്ധദ്രവ്യങ്ങള്‍ അര്‍പ്പിക്കുന്നത്
12. ദീപം

ഈശ്വരരൂപം വ്യക്തമായി ദര്‍ശിക്കാനും  ദിവ്യരൂപത്തിന്റെ സകല ഭംഗി ആസ്വദിക്കാനും മാത്രമല്ലഅജ്ഞത നീക്കി വെളിച്ചം പകരുകമംഗളം സൂചിപ്പിക്കുകശുഭകര ലക്ഷണം എന്നും അര്‍ത്ഥം.
13. നൈവേദ്യം

പഞ്ചേന്ദ്രിയങ്ങളില്‍ രുചിയെ സ്വാധിനിക്കുന്ന രീതി. യശോദ കൃഷ്ണനെ ഊട്ടുന്നത് പോലെ. ശബരി രാമനു കായ്കനികള്‍ നല്‍കുന്നതു പോലെ. അതിഥിക്കു ആദിഥേയന്‍ അന്നം നല്‍കുന്നത് പോലെ. അന്നദാനം സര്‍വ്വ ദാനാല്‍ പ്രധാനം എന്നാണല്ലോ ശാസ്ത്രം.
14. താമ്പൂലം:

ഭക്ഷണം കഴിഞ്ഞാല്‍ അടുത്തത് ഈശ്വരനു മുറുക്കാന്‍ കൊടുക്കുന്നു.
15. നീരാജനം

ധൂപദീപാദികള്‍ കൊണ്ടുള്ള ഉഴിയല്‍. പൂജാകര്‍മ്മങ്ങളിലാചരിക്കുന്നവ കഴിഞ്ഞാല്‍ ഭഗവാന്റെ അലങ്കരിച്ച ബിംബത്തിന് ദൃഷ്ടിദോഷം സംഭവിക്കാതിരിക്കാന്‍ വേണ്ടിയാണിതത്.
16. ആത്മപ്രദക്ഷിണം

സാഷ്ടാംഗപ്രണാമം.
ദൈവത്തിനോട് പ്രാര്‍ത്ഥിക്കുന്നു.
കര്‍മ്മദോഷങ്ങള്‍ പൊറുക്കാന്‍.
അനുഗ്രഹിക്കാന്‍.
ഇവിടെ സ്വന്തമായ ഈശ്വരാംശം തിരിച്ചറിഞ്ഞ് ഈശ്വരനില്‍ ലയിക്കുന്നു. അഹം ബ്രഹ്മാസ്മി എന്ന തത്വം തിരിച്ചറിഞ്ഞ് അത് തുടര്‍ന്നു പോകാനും ഈശ്വരചൈതന്യത്താല്‍ കര്‍മ്മങ്ങളെല്ലാം മംഗളമായി ഭവിക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നു.
പൂജയുടെ പൊരുള്‍

മുകളില്‍ വിവരിച്ച ആരാധനാ കര്‍മ്മങ്ങള്‍ ചെയ്യുക വഴി എന്നും എപ്പോഴും തന്നില്‍ ഈശ്വരനുണ്ടെന്ന് സങ്കല്പിച്ചുപരമാത്മാവുമായി ലയിച്ച്താന്‍ സ്വയം ഈശ്വരാംശം ആണെന്നുള്ള തിരിച്ചറിവ് നേടിസകല ദുഷ്ചിന്തകളും ഉപേക്ഷിച്ചു. ജീവിതസാക്ഷാല്‍ക്കാരം നേടാന്‍ അതേ ഈശ്വരാംശമുള്ള സഹജീവികളോട് അവരിലെ ഈശ്വരാംശത്തെ തിരിച്ചറിഞ്ഞ്  സന്തോഷപൂര്‍വ്വം സഹവര്‍ത്തിവാനും സാധിപ്പിക്കണം.
പൂജാകര്‍മ്മങ്ങളിലെ അലങ്കാരച്ചാര്‍ത്ത്മന്ത്രമണിനാദംധൂപംനൈവേദ്യംകളഭം എന്നിവയിലൂടെ രൂപംശബ്ദംഗന്ധംരസംസ്പര്‍ശ്ശം എന്നീ മാധ്യമങ്ങള്‍ വഴി പഞ്ചേന്ത്രിയങ്ങളായ കണ്ണ്കാത്മൂക്ക്നാക്ക്ത്വക്ക് എന്നിവയെ ഈശ്വരനിലേക്ക് ലയിപ്പിക്കുവാനുള്ള മാര്‍ഗ്ഗങ്ങളായി സ്വീകരിച്ച് തന്നിലെ ഈശ്വരാംശം കണ്ടെത്തുന്ന മാര്‍ഗ്ഗമാണ് പഞ്ചോപചാരങ്ങള്‍.
പഞ്ചമഹാഭൂതങ്ങളായ ആകാശംവായുഅഗ്നിജലംഭൂമി എന്നിവ ഹൃദയവിശാലതയുംശീഘ്രമനസ്സുംആത്മീയതേജസ്സുംഅമൃതുംക്ഷമാശീലവും സൂചിപ്പിക്കുന്നു.
ബാഹ്യപൂജാകര്‍മ്മപട്ടിക ഒരു മാര്‍ഗ്ഗം ആണെങ്കിലും അതില്‍ നിന്നും അല്പസ്വല്പം വ്യതിചലിക്കില്ലെന്നു ശഠിക്കാതെ മനസ്സറിഞ്ഞു ചെയ്യുന്ന ഭാവപൂജ തന്നെയാണ് ശ്രേഷ്ഠം. എന്നാലേ ഭക്തന് ഇഷ്ടദൈവവുമായി ഭക്തിപുരസരം ലയിക്കുവാനും കാലക്രമേണ ഭക്തി വളരാനും സ്വയം തിരിച്ചറിയാനും സാധിക്കുകയുള്ളു.

ഒരുക്കം

പൂജാകര്‍മ്മങ്ങള്‍ തുടങ്ങുന്നതിന് മുന്നോടിയായി പൂജാദ്രവ്യങ്ങള്‍ തയ്യാറാക്കി സമീപത്ത് വയ്ക്കണം.

ശരീരശുദ്ധി

ശുദ്ധത ശരീരത്തിന് ലഭിച്ചാല്‍ മാത്രമേ മനസ്സിനും ശുദ്ധമാകാന്‍ സാധിക്കൂ. ആദ്യമായി സ്നാനം ചെയ്ത് ശുദ്ധവസ്ത്രധാരണവും അതിനൊപ്പം വിഭൂതിയുംചന്ദനവുംകുങ്കുമവും പൂശി സങ്കല്പത്തിനു മുമ്പായി പ്രാണായാമം ചെയ്യണം. മനസ്സിലെ സകല ദുഷു്ചിന്തകളേയും അകറ്റി നിര്‍ത്തണം.

സങ്കല്പം

ഏതൊരു കര്‍മ്മവും നിസ്വാര്‍ത്ഥ താല്പര്യത്തോടെ ചെയ്തു തുടങ്ങുന്നതിന് മുമ്പേ കര്‍മ്മത്തെപ്പറ്റി വിശ്വാസം വേണം എന്നത് പോലെ തന്നെ പൂജ ചെയ്യുന്നതിന് മുമ്പായി അതില്‍ വിശ്വാസമുണ്ടായിരിക്കണം. എങ്കില്‍ മാത്രമേ പൂജ ചെയ്യുന്നതില്‍ സംതൃപ്തി ലഭിക്കൂ. ഈശ്വരനെ ആരാധിക്കുവാന്‍ വേണ്ടി മനസ്സുംഹൃദയവുംആത്മാവുംപഞ്ചേന്ദ്രിയങ്ങളും സജ്ജമാക്കി ഈശ്വരനില്‍ അര്‍പ്പിക്കാന്‍ തയ്യാറാവണം. ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് അവിടെ എത്തിപ്പറ്റാനുള്ള വഴിയായ പൂജാകര്‍മ്മങ്ങള്‍ മനസ്സില്‍ ദൃഢനിശ്ചയത്തോടെ ഉറപ്പിച്ച് താനാണ് കര്‍മ്മിയെന്ന ഉത്തമബോധത്തോടെ പടിപടിയായ് ചെയ്യേണ്ട കര്‍മ്മത്തിലൂടെ ഈശ്വരനിലേക്ക് എത്തി ഈശ്വരനും ഈശ്വരാംശവും ഒന്നാക്കിത്തീര്‍ക്കുവാന്‍ ശ്രമിക്കണം.

കലശസ്ഥാപനം:
ബ്രഹ്മവിഷ്ണുമഹേശ്വരന്മാരെ ധ്യാനിച്ച്ചതുര്‍വേദമന്ത്രങ്ങള്‍ ചൊല്ലിസര്‍വ്വസമുദ്രജലത്തേയും പുണ്യനദീജലത്തെയും കലശത്തിലാക്കി എന്ന് സങ്കല്പിച്ചുകലശത്തെ ഗന്ധകംകുങ്കുമംപുഷ്പം മുതലായ ഉപയോഗിച്ച് ശുദ്ധി വരുത്തണം. ആവാഹിച്ചതിനു ശേഷം പുണ്യജലം തളിച്ച് സര്‍വ്വ പൂജാസാമഗ്രികളും പൂജാകര്‍മ്മത്തിലേര്‍പ്പെട്ടിരിക്കുന്നവരെയും സ്വയവും ശുദ്ധി വരുത്തണം. കലശം പൂര്‍ണ്ണതയെയും വിശ്വമാതാവിനേയും സൂചിപ്പിക്കുന്നു.
പൂജാകര്‍മ്മങ്ങള്‍ക്കായി കലശത്തിലേക്ക് പ്രവേശിക്കുന്ന ദേവന്‍ പൂജാകര്‍മ്മസമയം മുഴുവന്‍ അവിടെ തന്നെ നിലകൊള്ളുകയും പൂജ കഴിയുമ്പോള്‍ സ്വന്തം വാസത്തിലേക്ക് മടങ്ങുകയും ചെയ്യുന്നു എന്നാണു വിശ്വാസം. മൂര്‍ത്തിയുടെ താല്‍ക്കാലിക വാസമായ് വിശ്വസിക്കുന്ന കുംഭത്തിന്റെ ഭാഗങ്ങള്‍ മൂര്‍ത്തിയുടെ ശരീരഭാഗങ്ങളായ് സങ്കല്പിക്കുമ്പോള്‍ കുംഭം ശരീരമായുംജലം രക്തമായുംനവരത്നങ്ങള്‍ നവസിദ്ധികളായുംദര്‍ഭകള്‍ രക്തധമനികളായുംനൂലു് ഞരമ്പുകളായുംശീല ത്വക്കായുംനാളികേരം മുഖമായുംനാളികേരത്തിന്റെ മുകളിലെ കുറ്റിഭാഗം ശിവനായുംമാവില ശിവന്റെ ജഡയായും ആണെന്നു് സങ്കല്പിക്കണം.
വിഗ്രഹാരാധന മനുഷ്യമനസ്സിനോ അവന്റെ പഞ്ചേന്ദ്രിയങ്ങള്‍ക്കോ പരംപൊരുളിനെ മനസ്സിലാക്കാന്‍ കഴിവില്ലാത്തതിനാല്‍ അതിനായി അവനു പല അടയാളങ്ങളെയും ആശ്രയിക്കേണ്ടിയിരിക്കുന്നു. ആദിശബ്ദമായ ഓംകാരധ്വനിയില്‍ നിന്നും ഉടലെടുത്തതത്രേ സ്രഷ്ടി സ്ഥിതി സംഹാര മൂര്‍ത്തികളുടെ രൂപവും ഭാവവും. അവനവന്റെ പഞ്ചേന്ദ്രിയങ്ങള്‍ക്കപ്പുറം ഉള്ള ഏതോ ഒരു ശക്തിയെ ആരാധിക്കുവാന്‍ വേണ്ടി പഞ്ചേന്ദ്രിയങ്ങള്‍ ഉപയോഗിച്ചു മനസ്സിലാക്കാന്‍ സാദ്ധ്യമായ എന്തോ ഒന്ന് ഈശ്വരാരാധനയ്ക്കു സാധാരണ മനുഷ്യനു ആവശ്യമായി വന്നു. അതിനായി ആരംഭിച്ചതാണ് വിഗ്രഹാരാധന. വാസ്തവത്തില്‍ അവന്‍ ആരാധിക്കുന്നത് വിഗ്രത്തിലെ ഘടനയായ കല്ലോമണ്ണോതടിയോലോഹത്തേയോ അല്ല. മറിച്ച് അതില്‍ അടങ്ങിയിരിക്കുന്നു എന്ന് വിശ്വസിക്കുന്ന ഈശ്വര ചൈതന്യത്തെയാണ്. കുടത്തിലെ ദ്രാവകം എന്ന പോലെ വിഗ്രഹം വെറും പാത്രം മാത്രമാണ്. ദ്രാവകത്തിന്റെ രൂപം എന്നത് പാത്രത്തിന്റെ രൂപവും. മനുഷ്യന് അവന്റെ ശ്രദ്ധ ഈശ്വരന്‍ എന്ന ഒരു കേന്ദ്രബിന്ദുവില്‍ ചെന്നെത്തിക്കുവാന്‍ വിഗ്രഹാരാധന വഴി സഹായകമാകുന്നു. വിഗ്രഹത്തെ ഭക്തന്‍ സര്‍വ്വവ്യാപിയായ ഈശ്വരശക്തിയായും അതിന്റെ വിശുദ്ധിയായുംപൂര്‍ണ്ണതയായുംസ്വാതന്ത്രതയായുംനിഷ്ക്കളങ്കതയായുംഭക്തിയായുംസത്യമായും മനസ്സിലാക്കുന്നു. പരമാത്മാവില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ എല്ലാവര്‍ക്കും സാധിച്ചെന്നു വരില്ല. അങ്ങിനെയുള്ളവര്‍ക്ക് ആരാധനയ്ക്ക് ഒരു വിഗ്രഹം കൂടിയേ തീരൂ.
വിഗ്രഹം എന്നത് ഒരു മുദ്രയാണ്. ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത് കല്ലോ തടിയോ ലോഹമോ ആണെങ്കിലും അത് മനുഷ്യന്റെ വിശ്വാസത്തിന്റെ പ്രതീകമാണ്. അവന്‍ അതിനെ ശാശ്വതപുണ്യമായ് കരുതുന്നു. അതിന്റെ ദര്‍ശനം തന്നെ അവനില്‍ ഭക്തി ഉളവാക്കുകയും അവന്‍ ഇതിന്റെ മുന്നില്‍ സാഷ്ടാഗപ്രണാമം നടത്തുകയും ചെയ്യുന്നു. അത് ചെയ്യുമ്പോള്‍ അവന്‍ വിഗ്രഹത്തിന്റെ ഘടനയെയല്ല മറിച്ച് അത് എന്തിനെ പ്രതിനിധീകരിക്കന്നുവോ അതിനെയാണ് പ്രണമിക്കുന്നത്. സാധാരണ മനുഷ്യന് പതാക എന്നത് പല നിറത്തിലുള്ള ശീല മാത്രമാണ്. പക്ഷെ  ശീല ഒരു രാഷ്ട്രത്തെയോ രാഷ്ട്രീയ കക്ഷിയേയോ സൂചിപ്പിക്കുന്നുവെങ്കില്‍ അവര്‍ അതിനെ ബഹുമാനിക്കുകയും ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കുകയും ചെയ്യും. അതിനെ സംരക്ഷിക്കാന്‍ അവന്‍ ജീവന്‍ ബലി കൊടുക്കാന്‍ വരെ തയ്യാറാവും.
വിഗ്രഹാരാധനയില്‍ ഭക്തി ആരംഭിക്കുമ്പോള്‍  വിഗ്രഹം പ്രതിനിധാനം ചെയ്യുന്ന മൂര്‍ത്തി അവനെ അനുഗ്രഹിക്കും എന്നളളതാണ് വിശ്വാസം.  സര്‍വ്വവ്യാപിയായ ഈശ്വരസമമായ പഞ്ചഭൂതങ്ങള്‍ അടങ്ങിയതാണ് വിഗ്രഹമെങ്കിലും  ഈശ്വരാംശം വഴി ആരാധന ദൈവത്തിലേക്കാണ് നയിക്കുന്നത്. അന്യരെ കാണുമ്പോള്‍ നമസ്ക്കരിക്കുന്നത് കൊണ്ട് അവന് സന്തോഷം ലഭിക്കുന്നു എന്നു പറയുന്നത് പോലെ വിഗ്രഹത്തിലൂടെ ഈശ്വരനെ നമസ്ക്കരിക്കുമ്പോള്‍ ഈശ്വരന്‍ സംപ്രീതനാകുന്നു.  ദിവ്യദര്‍ശനം തന്നെ മനസ്സിനെ തൃപ്തിയുടേയും ഭക്തിയുടേയും തലങ്ങളിലേക്കു് മനുഷ്യനെ ഉയര്‍ത്തുന്നു. പൂജാകര്‍മ്മങ്ങള്‍ വഴി ഈശ്വരസാന്നിധ്യം ആവാഹിക്കപ്പെട്ടതാണ് വിഗ്രഹം. അതിനു ചുറ്റും ഒരു പ്രത്യേകതരം ആകര്‍ഷണവലയം തന്നെ ഉണ്ട്. കര്‍മ്മങ്ങള്‍ക്കുപയോഗിക്കുന്ന കുങ്കുമംമഞ്ഞള്‍ചന്ദനംതീര്‍ത്ഥംമണിനാദംമന്ത്രോച്ചാരണംആടകള്‍അലങ്കാരങ്ങള്‍ആരതിഎന്നിവ എല്ലാം തന്നെ നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ വഴി  ശക്തികേന്ദ്രത്തെ ബലപ്പെടുത്താന്‍ ഉതകുന്നതാണു്. നവദ്വാരങ്ങളില്‍ മനുഷ്യന്റെ സപ്തദ്വാരങ്ങള്‍ തലയിലാണു് സ്ഥിതി ചെയ്യുന്നത്. വിഗ്രഹമൂര്‍ത്തിയുടെ സമീപത്ത് നിന്നും ഉയരുന്ന ശബ്ദതരംഗങ്ങള്‍ വഴി കാതിലൂടെയുംഗന്ധം വഴി മൂക്കിലൂടെയുംതീര്‍ത്ഥം വഴി വായിലൂടെയുംദര്‍ശനം വഴി കണ്ണിലൂടെയും ഈശ്വരചൈതന്യം വിഗ്രഹത്തില്‍ നിന്നും ഭക്തനിലേക്ക് പ്രവേശിച്ച് അവന്‍ അനുഗ്രഹിക്കപ്പെടുന്നു.
അമ്പലത്തില്‍ ആരതിയ്ക്ക് ഉപയോഗിക്കുന്ന കര്‍പ്പൂരത്തിന് വായു ശുദ്ധീകരിക്കുവാനുള്ള ശക്തിയുണ്ട്. അതിന്റെ ഹൃസ്വസ്ഥായിയായ ദീപനാളം മനുഷ്യജീവന്റെ ഹൃസ്വത സൂചിപ്പിക്കുന്നു. അമ്പലമണി മുഴക്കവും മന്ത്രോച്ചാരണവും കാതിനു കുളിര്‍മ്മ പകരുന്നു.
ദൈവത്തിന് സമര്‍പ്പിക്കുന്നത് പുഷ്പമായാലുംദീപമായാലുംധൂപമായാലും അവയെല്ലാം ഭക്തന്റെ ഭക്തിയ്ക്ക് തെളിവായ് ദൈവം കാണുന്നു. പുഷ്പം ഭക്തന്റെ സ്നേഹത്തേയുംകര്‍പ്പൂരം അവന്റെ ബഹുമാനത്തേയുംദീപം ശാന്തതയേയും പ്രതിനിധാനം ചെയ്യുന്നു. പൂജാകര്‍മ്മങ്ങളെ വെറും ശാരീരിക പ്രക്രിയായി മാത്രം കാണാതെ അതിലുള്‍ക്കൊള്ളുന്ന ആശയത്തെ മനസ്സിലാക്കി അതിനെ ഒരു മാധ്യമമായി കണ്ടുകൊണ്ട് ആരാധന നടത്തേണ്ടിയിരിക്കുന്നു...

ഈശ്വരനു പ്രതിമയില്ല

' തസ്യ പ്രതിമാ അസ്തി', അവനു പ്രതിമയില്ല.എന്തുകൊണ്ടെന്നാല്‍, 'അശബ്ദ അസ്പര്‍ശ അരൂപമവ്യയം'. ശബ്ദമില്ലസ്പര്‍ശമില്ലരൂപമില്ലരസമില്ല. അപ്പോള്‍ ശബ്ദസ്പര്‍ശരൂപരസഗന്ധാദി തത്വങ്ങളൊന്നുമില്ലാത്ത അല്ലെങ്കില്‍ വകഭേദങ്ങളൊന്നുമില്ലാത്ത പരമ ഈശ്വര തത്വത്തെ അത്യന്ത സൂക്ഷ്മബുദ്ധിയായ ഒരു വ്യക്തിക്ക് അനുസന്ധാനം ചെയ്യുവാന്‍ കഴിഞ്ഞേക്കാം. പക്ഷെ ജനസാമാന്യത്തിനു അഥവാ സാധാരണ ജനങ്ങള്‍ക്ക്‌ ഒരു നിര്‍ഗുണ നിരാകാരമായ തത്വത്തെ അനുസന്ധാനം ചെയ്യുവാന്‍ കഴിയില്ല. അപ്പോള്‍ അപാരകൃപാവാന്മാരായ നമ്മുടെ ഋഷീശ്വരന്മാര്‍ എല്ലാവര്‍ക്കും ഉപാസിച്ചുയരാനുള്ള ചില സങ്കേതങ്ങളെ തന്നു. അവയാണ്‌ നാമ സഹായംരൂപ സഹായം എന്നിവ. അതായത് നാമ രൂപങ്ങളുടെ സഹായത്തെ വിഗ്രഹങ്ങളിലൂടെ സ്വീകരിച്ചു. 'വിഗ്രഹംഎന്ന് പറഞ്ഞാല്‍ 'വിശേഷേണ ഗ്രാഹയതി'. വിശേഷേണ നമ്മെ ഗ്രഹിപ്പിക്കുന്നതെന്തോ അതാണ്‌ വിഗ്രഹം. കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ അദ്ധ്യാപകന്‍ നമ്മെ എണ്ണം പഠിപ്പിക്കുവാന്‍ വേണ്ടി നമ്മുടെ കൈവിരലുകള്‍ ഉപയോഗിക്കുവാന്‍ ഉപദേശിച്ചു. അങ്ങിനെ നമുക്ക് സംഖ്യകളും എണ്ണവും എളുപ്പം മനസ്സിലായി. വിരലുകളുടെ സഹായത്തോടെ നമ്മള്‍ സംഖ്യകളെ  കൂട്ടുകയും കുറക്കുകയും ചെയ്തു. കൈ വിരലുകള്‍ ഉപയോഗിച്ച്പത്ത് വരെയും പിന്നെ കാല്‍ വിരലുകളെ കൂട്ടി ഇരുപത് വരെയും കുട്ടികള്‍ ചെറിയ ക്ലാസ്സുകളില്‍ എണ്ണം പഠിച്ചു. എന്നാല്‍ അതെ കുട്ടികള്‍ വലിയ ക്ലാസുകളില്‍ എത്തുമ്പോള്‍ വിരലുകളുടെ സഹായമില്ലാതെ തന്നെ വലിയ സംഖ്യകള്‍ കൂട്ടാനുംകുറക്കാനും ഗുണിക്കാനും ആയാസരഹിതമായി ചെയ്യുവാന്‍ പഠിച്ചു. ഇവിടെ അമൂര്‍ത്തമായ സംഖ്യ എന്ന സങ്കലപ്പത്തിനു എപ്രകാരം മൂര്‍ത്തമായ വിരലുകളുടെ സഹായം ഒരു കുട്ടി സ്വീകരിച്ചുവോ അതുപോലെ അമൂര്‍ത്തമായി ഇരിക്കുന്ന ഈശ്വര തത്വത്തെ ഉപാസന ചെയ്യുന്നതിന് മൂര്‍ത്തങ്ങളായ വിഗ്രഹങ്ങളെനാമരൂപ വിഗ്രഹങ്ങളെ നാം സ്വീകരിക്കുന്നു. അത് വ്യത്യസ്തങ്ങളായ സത്വരജതമോ ഗുണഭേദമനുസരിച്ചിട്ടുള്ള ദേവതകള്‍ക്ക് അതിനനുസരിചിട്ടുള്ള വിഗ്രഹഭേദങ്ങളുണ്ട്. ഋഷീശ്വരന്മാര്‍ ദര്‍ശിച്ചു നിര്‍ദേശിച്ചിട്ടുള്ള ധ്യാനശ്ലോകങ്ങള്‍ക്കനുസരിച്ചാണ് അത്തരം ഓരോ വിഗ്രഹങ്ങളും രൂപകല്പന ചെയ്യുന്നത്. വ്യത്യസ്തമായ ദേവതാരൂപങ്ങളെല്ലാം തന്നെ  ധ്യാനശ്ലോകങ്ങള്‍ക്കനുസരിച്ചാണ് നിര്‍മ്മിച്ചിട്ടുള്ളത്. അവയെല്ലാം  സഗുണമാണ്സാകാരമാണ് ഒന്നു കൂടെ സ്പഷ്ടമായി പറഞ്ഞാല്‍ സകലീകൃതമാണ്അംഗപ്രത്യംഗങ്ങളോട് കൂടിയതാണ്. അങ്ങനെയുള്ള വിഗ്രഹങ്ങളിലൂടെ ഞാന്‍ ദേവതകളെ ഉപാസിക്കുന്നു.  ദേവതകളിലൂടെ ഈശ്വരന്‍ ലക്ഷീകരിക്കപ്പെടുന്നു. ഇങ്ങനെ സഗുണ സാകരമായസകലീകൃതമായ ഉപാസനാ പദ്ധതികളാണ് ക്ഷേത്രങ്ങളിലെല്ലാം തന്നെ പ്രചരിക്കുന്നത്. അതിലൂടെ മനുഷ്യന്‍ ഏകാഗ്രതയെശുദ്ധിയെ നേടുന്നു. ഇതാണ് ക്ഷേത്രോപാസനയുടെ അടിസ്ഥാനം.

കടപ്പാട് : ക്ഷേത്ര ആരാധനയെ പറ്റിയുള്ള ബ്ലോഗിൽ നിന്നും പകർത്തിയ അറിവ്


സദാശിവ സമാരംഭം
ശങ്കരാചാര്യ മധ്യമം
അസ്മാത് ആചാര്യപര്യന്തം
വന്ദേ ഗുരു പരമ്പരാം.