ക്ഷേത്ര ആരാധനാ സങ്കല്പത്തിന്റെ അടിസ്ഥാനം എന്താണെന്ന് ഇന്നത്തെയും ,ഇന്നലെയുള്ളതുമായ തലമുറക്ക് അറിവില്ല . ഹൈന്ദവ ധർമത്തെ അവഗണിച്ചു ആംഗലേയ ധർമത്തെ നമ്മുടെ ബോധതലത്തിലേക്കു പറിച്ചു നട്ടത് ബ്രിട്ടീഷുകാർക്ക് അധിനിവേശത്തിനു വേണ്ടി മാത്രമായിരുന്നു ,ഇന്ന് ബ്രിട്ടീഷ്കാർ ഇവിടെ ഇല്ല അവർ പോയിട്ടു എഴുപതു വർഷത്തിൽ അധികമായി , ഇന്നും അവഗണിക്കപ്പെട്ടു കിടക്കുന്ന നമ്മുടെ പൈതൃകത്തെഇനിയുള്ള തലമുറ അവഗണിക്കരുത്.
അതിലുള്ള സത്യത്തെ ,ശാസ്ത്രത്തെ ,നന്മയേ ,തിരിച്ചറിയുക . ഇന്നുള്ള ശാസ്ത്ര വിഷയങ്ങളെ പോലെ നമ്മുടെ ധര്മ വിഷയങ്ങളെയും വളർന്നു വരുന്ന കുട്ടികളിലേക്ക് കുടി എത്തിക്കുക , അവരുടെ പാഠ്യ വിഷയങ്ങളിൽ ഇതും ഉൾപെടുത്തട്ടെ . ആരാധനാ സങ്കൽപം ഋഷിശ്വരന്മാർ തപസ്യകളിലൂടെ തിരിച്ചറിഞ്ഞു മനുഷ്യന്റെ മാനസികമായ ശുദ്ധിപ്രക്രിയക്കായി തലമുറകൾക്കു നൽകിയതാണ്, അതിന്ടെ ഒരു സംക്ഷിപ്‌തരൂപമാണ് താഴെ പറയാൻ ശ്രമിക്കുന്നത് .
വിവിധ ജീവികളിൽ ജീവന്റെ സ്ഫുരണം വ്യതസ്ഥ അളവുകളിൽ ആണ് ,മരമായും ,പുഴുവായും,മൃഗമായും അങ്ങനെ സഹസ്ര യോനികളിൽ ജീവിച്ചു മരിച്ച ശേഷം മാത്രമേ ഒരു മനുഷ്യാത്മായി ജനിക്കാൻ സാധകയുള്ളു . മനുഷ്യനിലും ഇത് പൂർണ വളർച്ചയിൽ എത്തിയിട്ടില്ല ,മനസിന്റെ വിവിധ തലങ്ങളെ പൂർണമായും നിയന്ത്രിക്കാൻ ഇതുവെരയും അവന്ടെ ഇഛാശക്‌തിക് സാധിച്ചിട്ടില്ല ,അങ്ങനെ മനുഷ്യ ശരീരത്തിൽ അല്പമെങ്കിലും ബോധാവസ്ഥയേ പ്രാപിച്ച ഈശ്വര ചൈതന്യത്തെ ക്രമമായി വികസിപ്പിച്ചു പരമപഥത്തിൽ എത്തിക്കുകയാണൂ ജീവിതലക്ഷ്യം
എളുപ്പമായുള്ള വഴിയേ ചിന്തിച്ചാൽ ഇടയ്ക്കിടെ ആറു പടിയുണ്ട് ,പടിയാറും കടന്ന് അവിടെ ചെല്ലുമ്പോൾ ശിവനെകാണാകും ശിവശംഭോ .
സ്വാധിസ്ഥാനം ,മണിപൂരകം ,അനാഹതചക്രം,ആജ്ഞാചക്രം ,സഹസ്രാരചക്രം ബ്രഹ്മരന്ദ്രം എങ്ങനെ ആറു പടികൾ.
ആദിശക്തി ചൈതന്യ രൂപമായിരുന്നു അതിൽ അറിവിനും അപ്പുറത്തുള്ള ഒരു പ്രതിഭാസം കൊണ്ട് സ്ഫോടനം ഉണ്ടാകുകയും അതങ്ങനെ തരംഗരൂപിയായി ഊർജമായി പരിണമിച്ചു ,പിന്നതു പല തട്ടുകളിൽ പരിണമിച്ചു മനസായും ആകാശ പഞ്ചഭൂതങ്ങളായും തീർന്നു.
ആദിശക്ത്തിയെ പരബ്രഹ്മമെന്നും,തരംഗരൂപിയായ ഊർജത്തെ പരാശക്തി ആയും കാണുന്നു .
ആദിമമായി ഉണ്ടായ സ്ഫോടനം ഓംകാരം ധ്വനിയിൽ ഉള്ള ശബ്ദതരംഗമാണ് .പ്രപഞ്ചത്തിൽ കാണുന്ന എല്ലാ കണികകളും തരംഗ സ്വഭാവം ഉള്ളതാണെന്ന് വേവ് മെക്കാനിക്സ് സിദ്ധാന്തത്തിലൂടെ ശാസ്ത്രം തെളിയിച്ചു കഴിഞ്ഞു.
ഏതൊരു വസ്തുവിന്റെയും സൂക്ഷ്മരൂപം ആണ് തരംഗങ്ങൾ ,തരംഗങ്ങൾ തന്നെ അതിന്ടെ മന്ത്രരൂപവും .വസ്തു ഉണ്ടെങ്കിൽ സ്പദനമുണ്ട് ,സ്പന്ദനം ഉണ്ടെങ്കിൽ വസ്തുവും ഉണ്ട് .സ്പന്ദനത്തെ സൃഷ്ടിക്കാൻ കഴിയുമെങ്കിൽ വസ്തുവുമുണ്ടാകും.
ഈശ്വര ശക്തി വിവിധ തലങ്ങളിലൂടെ ഭൗതിക ശരീരം വരെ ഇറങ്ങി വരുന്ന ആറു തലങ്ങൾ ഉണ്ട് അത് സൂക്ഷ്മ തലങ്ങൾ ആണ് ആറു ചക്രങ്ങൾ ആറു തലങ്ങളെ സൂചിപ്പിക്കുന്നു .
പതിനാറു സ്വരാക്ഷരങ്ങൾ വിശുദ്ധിചക്രവും ,പന്ത്രണ്ടു വ്യഞ്ജനാക്ഷരങ്ങൾ അനാഹതവും,പത്തു അക്ഷരങ്ങൾ സ്വാധിഷ്ടനാവും ,ആറു അക്ഷരങ്ങൾ മൂലാധാരവും ,അക്ഷരങ്ങളുടെ ഉച്ചാരണം സൂക്ഷ്മതലങ്ങളെ പ്രചോദിപ്പിക്കുന്ന സ്പന്ദനശക്തികൾ ആണ്. സഹസ്രദളത്തിൽ ഇവയുടെ ആവർത്തനം ഉണ്ടാകും.
മൂലാധാരം മുതൽ അനാഹതം വരെ അഗ്നിഖണ്ഡം,അനാഹതം മുതൽ ആജ്ഞ ചക്രം വരെ ഊർജ്ജഖണ്ഡവും അഥവാ സൂര്യഖണ്ഡം ,സഹസ്രാരം ചന്ദ്രഖണ്ഡവും ആയ മാനസതലങ്ങൾ ആകുന്നു.
ഭു ,ഭുവ സ്വ ഇതിനെ ആണ് കാണിക്കുന്നത്.
വിരാട്പുരുഷൻ പ്രപഞ്ചത്തിന്റെ സ്ഥൂലശരീരം,ഹിരണ്യപുരുഷൻ സൂക്ഷ്മശരീരം,ഈശ്വരൻ പരമാത്മ ശരീരവും ആണ്.
മനുഷ്യ ശരീരത്തിൽ ഇത് വിശ്വൻ,തേജസ്വന്,പ്രാജ്ഞൻ ആണ് .
മനുഷ്യ ശരീരം വിശ്വ ശരീരത്തിന്റെ ഒരു ചെറിയ പകർപ്പാണ്, മനുഷ്യ ശരീരത്തിലെ നടക്കുന്ന ചലനങ്ങൾ വിശ്വശരീരത്തിലും കാണാനാകും.
നിവർന്ന് നിൽക്കുന്ന മനുഷ്യ ശരീരം ആണ് ശ്രീചക്രം കൊണ്ട് ഉപമിച്ചിരിക്കുന്നത് ,ശരീരത്തിന്റെ ത്രിമാനരൂപം ആണ് ശ്രീചക്രം.
ചക്രങ്ങൾ അഥവാ യന്ത്രങ്ങൾ മൂർത്തികളുടെ സ്പന്ദനങ്ങൾ ആയ മന്ത്രം കൊണ്ട് ആരാധിക്കപ്പെടുന്ന സൂക്ഷ്മ മനുഷ്യത്തലങ്ങൾ ആണ്.യന്ത്രം ദേവതയുടെ സ്ഥൂലരൂപവും,മന്ത്രം സൂക്ഷ്മരൂപവും ആണ്.
മന്ത്രസങ്കൽപം എന്നാൽ ലിപികൾ മാത്രം അല്ല ,അവയുടെ ഉച്ചാരണ വേളയിൽ ഉണ്ടാകുന്ന സ്പന്ദനങ്ങൾ ആണ്,അത് വിശ്വമാതാവിന്റെ സൂക്ഷ്മരൂപത്തെ പ്രതിനിധാനം ചെയ്യുന്നു , ഉച്ചാരണ വേളയിൽ തൊണ്ടയിലെ പേശികൾ വഴി ഉണ്ടാകുന്ന സ്പന്ദനങ്ങൾ വായുവിൽ ഉണ്ടാകുന്ന സ്പന്ദനങ്ങൾ ആണ് വൈഖരി ശബ്ദം, പേശികൾ ചലിക്കണമെങ്കിൽ അവയിൽ ഒഴുകി എത്തുന്ന പ്രാണ ശക്തിയെ പശ്യന്തി എന്നും, അതിനും മുൻപുള്ള പരാ വസ്തുവിൽ ഉണ്ടാകുന്ന ശബ്ദത്തെ പരാ എന്നും പറയുന്നു.
മന്ത്രം ,യന്ത്രം ഇവയുടെ മനുഷ്യ രൂപകല്പനകൾ ആണ് ധ്യാനോക്ത ശ്ലോകങ്ങൾ ,മന്ത്രം പ്രയോഗിക്കേണ്ട സാങ്കേതികശാസ്ത്രം ആണ് തന്ത്രം.
മനസിനെ ഏകാഗ്രമായി നിര്ത്താന് ഉള്ള ധാരണ,ധ്യാന,സമാധി പദ്ധിതികൾ ആണ് പൂജ.
പൂജക്ക് വേണ്ടി താന്ത്രിക ക്രിയകളും,ധ്യാന രൂപകങ്ങളുടെ പ്രതീകവും ആയ വിഗ്രഹങ്ങളും ഉപയോഗിക്കുന്നു. പൂജ ഏറ്റവും താഴത്തേ പടി ആണ്, അതിലൂടെ ജപം,ധ്യാനം അങ്ങനെ സമാധിയിലേക്കു പോകണം.
ദുഷ്കർമങ്ങളാൽ ജനിച്ച നമ്മുടെ പാപപുരുഷനെ കുണ്ഡലിനി സാധന കൊണ്ട് ദഹിപ്പിക്കുകയും ആ ഭസ്മവും , സഹസ്രാരത്തിൽ നിന്നുള്ള അമൃത് കൊണ്ട് ദിവ്യദേഹ സൃഷ്ട്ടി ചെയ്‌തു അതിൽ നിന്നും പഞ്ചഭൂത സൃഷ്ട്ടി ചെയുക ആ ണ്ദേഹശുദ്ധി കൊണ്ട് സാധകൻ ചെയുന്നത് .അങ്ങനെ പവിത്രമായ സാധകദ്ദേഹത്തിൽ ചില അവയവത്തിലും സർവാന്ഗങ്ങളിലും മന്ത്രചൈതന്യ അക്ഷരങ്ങൾ പുരട്ടുന്ന പ്രക്രിയ ആണ് ന്യാസം .
ഗുരുവിന്റെ സഹായത്തോടെ മാത്രമേ ശിഷ്യ ദേഹത്തെ മേല്പറഞ്ഞ പോലെ സംസ്കരിച്ചു ദിവ്യദേഹ സൃഷ്ടി ചെയ്യാൻ സാധിക്കുകയുള്ളു. ദീർഘാതപസ് കൊണ്ട് തന്ടെ ആത്മശക്തിയുടെ ഒരു കണികാ ശിഷ്യന്റെ നെറുകയിൽ നിക്ഷേപിക്കുന്നു അതാണ് ദീക്ഷ ,അത് ശിഷ്യന്റെ സൂക്ഷ്മ സ്ഥൂല ശരീരത്തിൽ മാത്രമല്ല,ബ്രഹ്മരന്ദ്രത്തിലൂടെ ദേഹത്തിൽ സ്ഥാനം പിടിക്കുകയും ചെയുന്നു.
ആചാരസംഹിതകൾ ആണ് ഇന്ന് ജീവിച്ചിരിക്കുന്ന ഹിന്ദു മതമെന്ന് പറയേണ്ടി വരും
ദിക്ഷ,ന്യാസം,ഭൂതശുദ്ധി,പ്രാണപ്രതിഷ്ട,ധ്യാനം,മന്ത്രജപം,പൂജ,ഹോമം, തുടങ്ങി വളരെ ശാസ്ത്രിയമായ ചേർന്ന ഉപാസന പദ്ധിതി ആണ് തന്ത്രശാസ്ത്രം.